സഊദി സന്ദര്‍ശനം ഇനി പൊള്ളും: സന്ദര്‍ശനത്തിന് ഭീമമായ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി
ദമ്മാം: സഊദി വിസകള്‍ക്ക് ഏര്‍പ്പെടുത്തിയ ഭീമമായ വിസാ ഫീസിനു പുറമെ സന്ദര്‍ശന വിസകള്‍ക്ക് ഇന്‍ഷുറന്‍സ് തുകയും നിര്‍ബന്ധമാക്കി. വിസകള്‍ക്കുള്ള ഫീസുകള്‍ 2000 (38000 രൂപ ) റിയാല്‍ ആയി വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് സന്ദര്‍ശന വിസകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച് നിര്‍ബന്ധമാക്കിയത്. ഇതോടെ സഊദി സന്ദര്‍ശന വിസകള്‍ക്ക് ഇനി വന്‍തോതില്‍ പണം മുടക്കേണ്ടി വരുന്നതിനാല്‍ മലയാളികളടക്കമുള്ളവര്‍ക്ക് കുടുബസന്ദര്‍ശന വിസ വാതിലുകള്‍ അടയുകയാണ്.
254 ഡോളര്‍ (ഏകദേശം 17400 രൂപ) വീതം ഓരോ പാസ്‌പോര്‍ട്ടിനും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്ന ഇന്‍ഷുറന്‍സ് പ്രീമിയം കൂടി അടക്കണമെന്ന സന്ദേശം മുംബൈ സഊദി കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിക്കഴിഞ്ഞു. (നാളെ ഒക്ടോബര്‍ 17) മുതല്‍ ഇന്‍ഷൂറന്‍സ് എടുത്തവര്‍ക്കു മാത്രമേ വിസ സ്റ്റാംബ് ചെയ്യുകയുള്ളൂവെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ ഒരു കുടുംബാംഗത്തെ സൗദിയിലേക്ക് കൊണ്ട് വരാനുള്ള വിസ സ്റ്റാംബിംഗ് നടപടികള്‍ക്ക് മാത്രം ട്രാവല്‍ ഏജന്റുമാരുടെ കമ്മീഷന്‍ അടക്കം ഏകദേശം 56,500 ഇന്ത്യന്‍ രൂപ മുടക്കേണ്ടി വരും. വിമാന ചാര്‍ജിന് പുറമെയാണിത്.
ഇതുവരെ രാജ്യത്ത് അംഗീകരിക്കപ്പെട്ട പ്രൊഫഷനില്‍ ജോലിയെടുക്കുന്നവര്‍ക്ക് കുടുംബ സന്ദര്‍ശന വിസ തുച്ഛമായ ഫീസില്‍ ലഭ്യമായിരുന്നു. കുടുംബങ്ങളെ ഇടക്കിടെ കൊണ്ടുവരാനും ഇവിരെ വിസയില്‍ താമസിച്ച് കുട്ടികളെ നാട്ടില്‍ പഠിപ്പിക്കാന്‍ നിര്‍ത്തുന്നവര്‍ക്കും ഇടക്കിടെ സന്ദര്‍ശനം നടത്തുന്നതിനും നേരത്തെയുള്ള ഏറെ അനുഗ്രഹമായിരുന്ന സമ്പ്രദായം ഇപ്പോള്‍ മരീചികയായി മാറിയിരിക്കുകയാണ്.
നേരത്തെ സ്റ്റാംബിംഗ് നടപടികള്‍ 5000 രൂപയില്‍ ഒതുങ്ങിയിരുന്നിടത്താണു 50,000 ത്തിലധികം രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് എന്നതിനാല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെയായിരിക്കും ചാര്‍ജ്ജ് വര്‍ദ്ധനവ് സാരമായി ബാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."