ദക്ഷിണ കൊറിയയെ കടത്തിവെട്ടി; കാര്‍ നിര്‍മാണത്തില്‍ അഞ്ചാമതായി ഇന്ത്യ
ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയെ മറികടന്ന് കാര്‍ നിര്‍മാണത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 2016 ല്‍ ഇതുവരെ 25.7 ലക്ഷം കാറുകളാണ് ഇന്ത്യ നിര്‍മിച്ചത്. ജര്‍മനി, ജപ്പാന്, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളാണ് ലോകത്ത് ഏറ്റവും കാര്‍ നിര്‍മിക്കുന്ന ആദ്യത്തെ നാലു രാജ്യങ്ങള്‍.
കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയ 45.5 ലക്ഷം കാറുകള്‍ നിര്‍മിച്ചപ്പോള്‍ ഇന്ത്യ 41.2 ലക്ഷം കാറുകളാണ് നിര്‍മിച്ചത്. വര്‍ഷാവസാനം വരെ ഇന്ത്യ തല്‍സ്ഥിതി തന്നെ തുടരുമെന്നാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ആഭ്യന്തര, കറ്റുമതി മേഖലയില്‍ ഇതുവരെയില്ലാത്ത രീതിയിലുള്ള വീഴ്ചയാണ് ഇപ്പോള്‍ ദക്ഷിണ കൊറിയ നേരിടുന്നത്. ശമ്പള വര്‍ധന ആവശ്യപ്പെട്ട് കാര്‍ കമ്പനികളില്‍ തൊഴിലാളികള്‍ സമരത്തിലേര്പ്പെട്ടതാണ് ഇതിനു കാരണം. സമരത്തെത്തുടര്‍ന്ന് ഒരു ലക്ഷം കാറുകളുടെ നിര്‍മാണമെങ്കിലും സ്തംഭിച്ചുവെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."