രാജ്യത്ത് ദിനേന നഷ്ടപ്പെടുന്നത് 550 ജോലികള്‍!
ന്യൂഡല്‍ഹി: കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്ത് ദിനേന 550 ജോലികള്‍ നഷ്ടപ്പെടുന്നതായി പഠനം. ഇതു തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും 70 ലക്ഷം ജോലികള്‍ ഇല്ലാതാവുമെന്നും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രഹാര്‍ ഗ്രൂപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു.
കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, കരാര്‍ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നത്.
ലേബര്‍ ബ്യൂറോയുടെ കണക്കുപ്രകാരം 2015ല്‍ ഇന്ത്യയില്‍ 1.35 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്. 2013ല്‍ ഇത് 4.19 ലക്ഷവും 2011ല്‍ ഇത് ഒമ്പതുലക്ഷവും ആയിരുന്നു. 2050ല്‍ നിലവിലുള്ളതില്‍നിന്ന് 60 കോടി ജനസംഖ്യ വര്‍ധിക്കുമെന്നു കണക്കുകള്‍ സൂചിപ്പിക്കുമ്പോഴാണ് തൊഴിലവസരങ്ങളില്‍ വന്‍ കുറവ് വരുന്നത്.
കൃഷിയിലേക്ക് വരുന്ന ആളുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സംഘടിത മേഖയില്‍ ജോലി ചെയ്യുന്നവര്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വരികയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂന്ന് കോടി മാത്രമാണ് ഈ മേഖലയിലുള്ള തൊഴിലവസരം. എന്നാല്‍ 44 കോടിയാണ് അസംഘടിത മേഖലയിലുള്ള തൊഴിലവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."