ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യരുതെന്ന് ശിവസേന
തിരുവനന്തപുരം: കേരളത്തെ സൊമാലിയയോട് ഉപമിച്ച് അധിക്ഷേപിച്ച ബി.ജെ.പിയ്ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് ശിവസേന. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ പരിപാലന രംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തെ സൊമാലിയ എന്നു വിശേഷിപ്പിച്ച നരേന്ദ്രമോദിയുടെ നടപടി ഹീനവും അപലപനീയവുമാണെന്നും ഈ കാരണത്താല്‍ മാത്രം ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നിര്‍ദേശിച്ചിരിക്കുന്നതായി കേരള രാജ്യപ്രമുഖ് എം.എസ് ഭുവനചന്ദ്രന്‍ പറഞ്ഞു.
അധികാര രാഷ്ട്രീയം ഉപയോഗിച്ച് ബി.ജെ.പി പ്രതിയോഗികളെ വകവരുത്തുവാന്‍ ശ്രമിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ബി.ജെ.പിയെ വിജയിപ്പിച്ച പട്ടേല്‍ സമുദായം സംവരണത്തിനായി സമരം ചെയ്തപ്പോള്‍ അതിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേല്‍ എന്ന യുവാവിനെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചു. ജെ.എന്‍.യു യൂനിയന്‍ ഇടതുപക്ഷ സംഘടനകള്‍ പിടിച്ചതില്‍ പ്രകോപിതരായി കനയ്യകുമാറിനെതിരേ രാജ്യദ്രോഹകുറ്റം ചുമത്താന്‍ ശ്രമിക്കുകയും ആ കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും രാജ്യദ്രോഹികളായി ചിത്രീകരിക്കാനും ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടല്‍ നടത്തി. ഹൈദരാബാദില്‍ രോഹിത് വെമുല എന്ന ചെറുപ്പക്കാരന്‍ മരിക്കാനിടയായതും സമാനമായ സ്ഥിതിവിശേഷം ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലാണെന്നും ഭുവനചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."