'സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചു വിടരുത്'
പെരിന്തല്‍മണ്ണ: പി.ടി.എം ഗവണ്മെന്റ് കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് യു.ഡി.എസ്.എഫ് കോളജ് യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പാതയില്‍ നിന്നും 500 മീറ്ററോളം അകലെയായി സ്തിതി ചെയ്യുന്ന കാമ്പസില്‍ സാമൂഹി വിരുദ്ധരുടെ ശല്യം രൂക്ഷമായതിനെത്തുര്ന്നാണു കാംപസില്‍ സെക്യുരിറ്റി ജീവനക്കാരനെ നിയമിച്ചത്. കഴിഞ്ഞ മാസം ശമ്പളം നല്കാന് അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യു.ഡി.എസ്.എഫ് കമ്മിറ്റി ഏറ്റെടുത്തു ശമ്പളം നല്‍കിയിരുന്നു. സ്ഥിരം ജീവനക്കാരനെ നിയമിക്കും വരെ താത്കാലിക ജീവനക്കാരനെന്ന നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. തീരുമാനം പിന് വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഭാരവാഹികളായ ബിനീഷ് കെ.പി, സക്കരിയ. വി, മുഹമ്മദ് സാദിഖ്.പി എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സൂപ്രണ്ടണ്ടിനു നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."