എസ്.വൈ.എസ് ആമില: തന്‍ശീത്ത് പഞ്ചായത്ത് സംഗമങ്ങള്‍ക്ക് തുടക്കമായി
നിലമ്പൂര്‍: സുന്നി യുവജന സംഘം ആക്ടീവ് മെമ്പര്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന തന്‍ശീത്ത് പഞ്ചായത്ത് സംഗമങ്ങള്‍ക്ക് നിലമ്പൂര്‍ മണ്ഡലത്തില്‍ തുടക്കമായി. മൂത്തേടം താളിപ്പാടത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം ചുഴലി ക്ലാസെടുത്തു. സലീം എടക്കര, ഫള്ല്‍ അന്‍വരി, ഉസ്മാന്‍ ഫൈസി കാരപ്പുറം, അമാനുള്ള ദാരിമി, ഫയാസ് മാസ്റ്റര്‍ സംസാരിച്ചു. ആമില പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വിവിധ പഞ്ചായത്തില്‍ റഈസുമാരെ തെരഞ്ഞെടുത്തു.
സംഗമങ്ങള്‍ നടക്കുന്ന പഞ്ചായത്തും തിയതിയും: ഒക്‌ടോബര്‍ 23 വൈകീട്ട് 7 അകമ്പാടം മദ്‌റസ-ചാലിയാര്‍-കാരാടന്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, 29 രാവിലെ 10 ചുങ്കത്തറ പള്ളിപ്പടി മദ്‌റസ, വൈകീട്ട് 4 എടക്കര എം.ഐ.സി ഇസ്‌ലാമിക് സെന്റര്‍- അബ്ദുല്‍ ബാരി ഫൈസി, നിലമ്പൂര്‍ ചന്തക്കുന്ന് മദ്‌റസ-ഹംസഫൈസി രാമംകുത്ത്,നവംബര്‍ 1 വൈകീട്ട് 7 തര്‍ബിയത്ത് ഔലാദ് മദ്‌റസ- റബീഹ് ഫൈസി, വഴിക്കടവ് മണിമൂളി മദ്‌റസ- മുഹമ്മദ് ദാരിമി മുണ്ട, നവംബര്‍ 5- അമരമ്പലം-മാമ്പറ്റ മുഹമ്മദ് ഫൈസി, നവംബര്‍ 6 പോത്ത്കല്ല് ഇസലാമിക് സെന്റര്‍ സൈനുദ്ദീന്‍ ലത്തീഫി എന്നിവര്‍ നേതൃത്വം നല്‍കും. ഓരോ പഞ്ചായത്തില്‍ നിന്നും സന്നദ്ധരായ അഞ്ചില്‍ കുറയാത്ത അംഗങ്ങളെ ആമില മെമ്പര്‍മാരാക്കും. ഇവര്‍ക്ക് പുറമെ പഞ്ചായത്ത് ഭാരവാഹികളും യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറിമാരും, പഞ്ചായത്തിലെ മണ്ഡലം, ജില്ലാ ഭാരവാഹികളും പങ്കെടുക്കണമെന്ന് ജന.സെക്രട്ടറി സലീം എടക്കര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."