HOME
DETAILS
MAL
കുടിവെള്ള ക്ഷാമം നേരിടാന്‍ ക്ലബ് പ്രവര്‍ത്തകര്‍ തടയണ നിര്‍മിച്ചു
backup
October 16 2016 | 20:10 PM
കരുളായി: കുടിവെളള ക്ഷാമം നേരിടാന്‍ ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടയണ നിര്‍മിച്ചു. മൂത്തേടം പഞ്ചായത്തിലെ ബാലങ്കുളം ആസ്ഥാനായി പ്രവര്‍ത്തികുന്ന സമസ്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കരുളായി വനത്തേയും മൂത്തേടം പഞ്ചായത്തിനെയും വേര്‍തിരിക്കുന്ന കല്ലാംതോടിന് കുറുകെ തടയണ നിര്‍മിച്ചത്.
മഴയുടെ അളവ് വളരെ കുറവയതിനാല്‍ തോട്ടിലെ നീരെഴുക് നേരത്തെ തന്നെ നിലച്ച അവസ്ഥയാണ്. ഇത് കണക്കിലെടുത്താണ് ക്ലബ് പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹായത്തോടെ തടയണ നിര്‍മ്മിച്ചത്. പ്രസിഡന്റ് പി അബ്ദുല്‍ സലാം, കെ ഇര്‍ഷാദലി, ജോസ്, നസീം, ഷാക്കിര്‍, റജീബ്, റെജിന്‍, റിന്‍ഷാന്‍, ഷിബില്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."