ഓട്ടോ തൊഴിലാളികള്‍ ഒരു ദിവസത്തെ വരുമാനം പാലിയേറ്റീവ് സെന്ററിന് നല്കി
മങ്കട: ഓടിക്കിട്ടുന്ന പണം പാലിയേറ്റീവ് സെന്ററിനു നീക്കി വെച്ചും രോഗികള്‍ക്ക് ആശ്വാസമായും ഓട്ടോ റിക്ഷാ തൊഴിലാളികളുടെ മാതൃക. വെള്ളില കോഴിക്കോട്ടുപറമ്പിലെ 60 ലധികം ഓട്ടോറിക്ഷാതൊഴിലാളികളുടെ സംയുക്ത യൂണിയനാണു കഴിഞ്ഞ ദിവസത്തെ തുക ഇന്ധന ചെലവു ഒഴികെ മുഴുവനും മങ്കട പാലിയേറ്റീവ് കേന്ദ്രത്തിനായി നീക്കി വെച്ചത്. ഇന്നത്തെ ഞങ്ങളുടെ ഓട്ടം മങ്കട പാലിയേറ്റീവ് ക്ലിനിക്കിന്' എന്ന് ബോര്‍ഡ് വെച്ചാണ് ഓട്ടോറിക്ഷകള്‍ ഇന്നലെ നിരത്തിലിറങ്ങിയത്. രാവിലെ ആറു മുതല്‍ രാത്രി ഒന്‍പതു വരെ ലഭിച്ച മുഴുവന്‍ തുകയും പാലിയേറ്റീവ് കേന്ദ്രത്തിനായി നല്കി. മാരക രോഗം ബാധിച്ച പള്ളിക്കത്തൊടി ഹനീഫ മുസ്ലിയാരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തിരിച്ചും കഴിഞ്ഞ ആറ് മാസത്തോളമായി സൗജന്യമായി എത്തിക്കുന്ന സേവനവും ഓട്ടോറിക്ഷ തൊഴിലാളികള്‍ മാറി മാറി നിര്‍വഹിക്കുന്നുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതിയും യൂനിയനുണ്ട്. പ്രതിമാസ വരുമാനത്തില്‍ നിന്നു നിശ്ചിത സംഖ്യ നീക്കിവെച്ചാണു പദ്ധതി സഹപ്രവര്‍ത്തകര്‍ക്കും ആശ്വാസം നല്‍കുന്നത്.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."