കീഴുപറമ്പ് ജലോല്‍സവം: റോവേഴ്‌സ് കല്ലിങ്ങല്‍ ജേതാക്കള്‍
അരീക്കോട്: കീഴുപറമ്പ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ക്ലബ്ബ് സംഘടിപ്പിച്ച ഉത്തരമേഖലാ ജലോല്‍സവം സമാപിച്ചു. ജലോല്‍സവത്തിന്റെ വിളംബരമറിയിച്ച് കിഴുപറമ്പില്‍ നിന്നാരംഭിച്ച ജനകീയ ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. രാവിലെ 10നു തുടങ്ങിയ മല്‍സരം വൈകുന്നേരം ആരുവരെ നീണ്ടു.
ചാലിയാറിന്റെ ഓളപ്പരപ്പിനെ കീറിമുറിച്ചു 18 ടീമുകള്‍ തുഴയെറിഞ്ഞു. ഇരു കരകളിലുമായി നിരവധിയാളുകള്‍ തമ്പടിച്ചു. ആവേശം നിറഞ്ഞ മത്സരത്തില്‍ റോവേഴ്‌സ് ക്ലബ്ബ് കല്ലിങ്ങല്‍, ടൗണ്‍ ടീം ഇരട്ടമുഴി, മാഞ്ചസ്റ്റര്‍ വെട്ടത്തൂര്‍ എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.വി ഇബ്രാഹിം എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി അധ്യക്ഷനായി. കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ, അരീക്കോട് എസ് ഐ കെ. സിനോദ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി എന്നിവര്‍ സമ്മാനദാനം നടത്തി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, ബ്ലോക്ക് മെമ്പര്‍ അയ്യപ്പന്‍, കിഴുപറമ്പ് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ നജീബ് കാരങ്ങാടന്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍, കെ.സി.എ ശുക്കൂര്‍, സുധാരാജന്‍, എന്‍.ടി ഹമീദലി, കെ.ടി ജമീല, എം.കെ കുഞ്ഞി മുഹമ്മദ്, റഹ്മത്ത്, കെ.സി അഹമ്മദ് കുട്ടി, ജസ്‌ന മുഹമ്മദ്, കെ.ഹിഫ്‌സുറഹ്മാന്‍, മാട്ട സത്താര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."