HOME
DETAILS

യൂനിവേഴ്‌സിറ്റി തീരുമാനം വൈകിയാല്‍ പി ജി പ്രവേശനം മുടങ്ങും

  
backup
October 16 2016 | 20:10 PM

%e0%b4%af%e0%b5%82%e0%b4%a8%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8

 

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞവര്‍ഷം നടത്തിയ ബി കോം പരീക്ഷയിലെ കൂട്ടത്തോല്‍വി പരിശോധിച്ച സര്‍വകലാശാല ഫലം പ്രസിദ്ധീകരിക്കാത്തതു വിദ്യാര്‍ഥികളുടെ ബിരുദാനന്തര ബിരുദ പ്രവേശനം നഷ്ടമാക്കും. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പരീക്ഷയെഴുതിയ 102 കുട്ടികള്‍ക്കാണ് ബി കോം ആറാം സെമസ്റ്റര്‍ പരീക്ഷയില്‍ കൂട്ടത്തോല്‍വിയുണ്ടായത്.
സംഭവം വിവാദമായതോടെ കൂട്ടത്തോല്‍വിയുടെ കാരണം അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കുകയും കമ്മിഷന്‍ മാസങ്ങള്‍ക്കുമുമ്പു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടിയൊന്നുമുണ്ടായില്ല. വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയതോടെ അടുത്ത 22നു നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ അംഗീകാരത്തിനുശേഷമേ ഫലം പ്രസിദ്ധീകരിക്കുകയുള്ളൂ. എന്നാല്‍ അടുത്ത 20നാണു പി ജി പ്രവേശനത്തിനുള്ള സമയം അവസാനിക്കുന്നത്. സിന്‍ഡിക്കേറ്റിന്റെ അംഗീകാരം ലഭിച്ചാലും ഫലം പ്രസിദ്ധീകരിക്കാന്‍ വീണ്ടും സമയം നീളും. പ്രവേശനം നിര്‍ത്തി രണ്ടു ദിവസം കഴിഞ്ഞാണ് സിന്‍ഡിക്കേറ്റ് തീരുമാനമെന്നതിനാല്‍ 102 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകും.
സിന്‍ഡിക്കേറ്റ് തീരുമാനം വരുന്നതുവരെ പിജി പ്രവേശനനടപടി തുടരണമെന്നു കേരള പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ടി മൊയ്തീന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്ന് വൈസ്ചാന്‍സലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും പരാതി നല്‍കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  11 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  15 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  29 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  34 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  39 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago