കടലില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി
പരപ്പനങ്ങാടി: കെട്ടുങ്ങല്‍ അഴിമുഖത്ത് കടലില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം ആറോടെ പൂരപ്പുഴയില്‍ കുളിക്കാനിറങ്ങിയ കോട്ടക്കല്‍ സ്വദേശി ശബീബാണ്(24 ) രക്ഷപ്പെട്ടത്.
പ്രദേശത്തെ മല്സ്യതൊഴിലാളികളാണു രക്ഷപ്പെടുത്തിയത്. നീന്തുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടു കടലിലേക്കു വലിയുകയായിരുന്നു. ഒഴുക്കിനെതിരേ നീന്താന്‍ കഴിയാതിരുന്ന ശബീബിന്റെ നിലവിളി കേട്ട മല്‍സ്യതൊഴിലാളികള്‍ തോണിയിറക്കിയാണു കടലില്‍ നിന്നും കരക്കെത്തിച്ചത്.
ഒഴിവു ദിവസം ചെലവഴിക്കാനായി കെട്ടുങ്ങല്‍ അഴിമുഖത്തെത്തുന്ന സഞ്ചാരികളായെത്തുന്ന കുട്ടികളടക്കം പലരും കടലില്‍ കുളിക്കാനിറങ്ങുന്നതു പതിവു കാഴ്ചയാണ്.
കടലിലിറങ്ങരുതെന്നു കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും ആരും അതു പാലിക്കാറില്ല. മാസങ്ങള്‍ക്കു മുമ്പ് ഒഴുക്കില്‍പ്പെട്ടു രണ്ടുപേര്‍ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഇവിടെ ഗാര്‍ഡിന്റെയോ പൊലിസിന്റെയോ സേവനമില്ല എന്നതും ഏറെ പ്രതിഷേധാര്‍ഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."