ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്നുകള്‍; നടപടി തുടങ്ങിയെന്ന് ഋഷിരാജ് സിങ്
പുത്തനത്താണി: ഡോക്ടര്‍മാരുടെപ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്നുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി തുടങ്ങിയതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.
ഇത്തരത്തില്‍ മരുന്നുകള്‍ നല്‍കുന്നത് കുറ്റകരമാണ്. കുട്ടികളും മറ്റും ലഹരിക്കായി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു മരുന്നുകള്‍ ഉപയോഗിക്കുന്നതു തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.
മാറാക്കര പഞ്ചായത്തിന്റെ ക്ലീന്‍ ലൈഫ് ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനന്‍ അധ്യക്ഷനായി. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.പി റാഫേല്‍, വി.പി സമീറ, സി.എച്ച് ജലീല്‍, വഹീദാബാനു, എ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ.പി നാരായണന്‍, ഒ.കെ സക്കീന സുബൈര്‍, കെ.ടി സഹനാസ്, പി. മുഹമ്മദാലി, കെ. ചാത്തന്‍, വി.പി ഹുസൈന്‍, കെ. ഫാത്തിമ്മ, കല്ലന്‍ ആമിന, കെ.ടി സൈനബ, സലീം മണ്ടായപ്പുറം, കെ.ടി ബുശ്‌റ, പി.പി ബഷീര്‍, കെ. തിത്തുമ്മു, സുഹറ, തെക്കരകത്ത് സാജിദ, ഒ. കുഞ്ഞിക്കോമു മാസ്റ്റര്‍, എന്‍.ടി അബ്ദു, കെ.പി സുരേന്ദ്രന്‍, ഒ.കെ സുബൈര്‍, കെ.പി രമേശ്, എം.എന്‍ രമണി, റഷീദ് വട്ടപറമ്പന്‍, അഡ്വ. പി. ജാബിര്‍, കെ. സദഖത്തുള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."