ഏലായില്‍ നിന്ന് ചെളിയെടുക്കാന്‍ നീക്കം: വ്യാപക പ്രതിഷേധം
ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട അയിത്തോട്ടുവ നന്നും പുറത്ത് ഏലായില്‍ നിന്ന് ചെളിയെടുക്കാനുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധം. മത്സ്യകൃഷിയുടെ പേരിലാണ് സ്വകാര്യ വ്യക്തിപാടശേഖരം കുഴിക്കുന്നത്.
സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ നിന്നും മണലും ചെളിയും എടുത്തിട്ടുണ്ടെങ്കിലും നന്നും പുറം ഏലായില്‍ യാതൊരു ഖനന പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. രണ്ടു മാസം മുമ്പ് മത്സ്യകൃഷിയുടെ മറവില്‍ സ്വകാര്യ വ്യക്തി ചെളി ഖനനം നടത്താന്‍ ശ്രമിച്ചെങ്കിലും സി .പി . എം പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞ് കൊടിനാട്ടിയിരുന്നു. പിന്നീട് ഏറെ നാളായി നിര്‍ത്തിവെച്ചിരുന്ന ചെളിയെടുപ്പാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്.
പാടശേഖരങ്ങളില്‍ നിന്നും ചെളിയെടുക്കാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്നും അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ .എസ് .കെ. ടി. യു പടിഞ്ഞാറേ കല്ലട മേഖലാ കമ്മിറ്റി അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."