ശുചീകരണ പ്രവൃത്തിയില്‍ പങ്കെടുത്ത അന്യസംസ്ഥാന തൊഴിലാളികള്‍ മാതൃകയായി
കുന്ദമംഗലം: മുഅല്ലിം ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിസര ശുചീകരണപ്രവൃത്തിയില്‍ പങ്കെടുത്ത അന്യസംസ്ഥാന തൊഴിലാളികള്‍ മാതൃകയായി. പൈങ്ങോട്ടുപുറം മഹല്ല് ജമാഅത്തിന്റെനേതൃത്വത്തിലുള്ള നൂറുല്‍ യഖീന്‍ ഹയര്‍സെക്കന്‍ഡറി മദ്‌റസ കമ്മിറ്റി മുഅല്ലിം ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിസര ശുചീകരണപ്രവൃത്തിയില്‍ കമ്മിറ്റി ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, മദ്‌റസാ അധ്യാപകര്‍ എന്നിവരോടൊപ്പമാണ് കനകരാജ്, നടരാജ്‌സ്വാമി, ബൊട്ട എന്നിവര്‍ പങ്കെടുത്തത്. മദ്‌റസാ, പള്ളി പരിസരവും സമീപവും വൃത്തിയാക്കുന്നത് കണ്ട ഇവര്‍ കാലത്തുമുതല്‍ ശുചീകരണപ്രവൃത്തിയില്‍ പങ്കാളികളാവുകയായിരുന്നു. കൂട്ടസിയാറത്ത്, മുതിര്‍ന്നപൗരന്‍മാരെ ആദരിക്കല്‍, ഉദ്‌ബോധനം എന്നിവ നടന്നു.
ചടങ്ങില്‍ ഇ അബൂബക്കര്‍ വഹബി അധ്യക്ഷനായി. കെ.പി കോയഉദ്ഘാടനം ചെയ്തു. കെ.എ റഷീദ് ഫൈസി വെള്ളായിക്കോട് വഷയാവതരണം നടത്തി. അഷ്‌റഫ് ബാഖവി ചാലിയം, ടി.പി സുബൈര്‍ മാസ്റ്റര്‍, കെ.പി അബ്ബാസ്, അബ്ദുന്നാസര്‍ മുസ്‌ലിയാര്‍, കെ.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, തലക്കുഴി മുഹമ്മദ്, പി.കെ മുഹമ്മദ്, ടി.കെ സലീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."