ഏകസിവില്‍കോഡ് ബി.ജെ.പിയുടെ വോട്ടുപെട്ടിയെന്ന് ലീഗ്
തൃക്കുന്നപ്പുഴ :ഏകസിവില്‍കോഡ് വാദമുയര്‍ത്തി ബി.ജെ.പി ഇന്ത്യയില്‍ നടത്തുന്ന ശ്രമങ്ങള്‍ യുപി,ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഏകസിവില്‍കോഡ് ബി.ജെ.പിയുടെ വോട്ടുപെട്ടിയാണെന്നും മുസ്ലിം ലീഗ് പതിയാങ്കര ശാഖാ കണ്വന്ഷന് അഭിപ്രായപ്പെട്ടു.
മെമ്പര്‍ഷിപ്പ് ക്യാന്പയിന് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ശാഖാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് മാനത്തേരില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം കൈപ്ലാത്ത് ജബ്ബാര്‍ മുസ്ലിയാര്‍ക്ക് നല്കി നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്റ് എ.എ റഷീദ് പാനൂര്‍ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചു. എം.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം ഉവൈസ് പതിയാങ്കര മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല ഹാജി, ഉസ്മാന് കുട്ടി, ജലാലുദ്ദീന്‍, ഷരീഫ് കല്ലശ്ശേരില്‍, അമാനുള്ള ബദ്രി, സവാദ് കല്ലശ്ശേരില്‍, അമീര്‍ ഇലപ്പത്തറ, താഹ സമദ്, അനസ് ലത്തീഫ്, അസ്ഹറുദ്ദീന്, സംറൂദ്, വനിതാ ലീഗ് നേതാക്കളായ ഖുറൈഷാ സവാദ്, സൗദ താഹ , റഹ്മത്ത് ഹക്കീം പങ്കെടുത്തു. നവാസ് വാലയില്‍ സ്വാഗതവും സഈദ് കൈപ്ലാത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."