HOME
DETAILS
MAL
ക്യൂബന്‍ പലായനം: പനാമ കൊളമ്പ്യന്‍ അതിര്‍ത്തി അടച്ചു
backup
May 13 2016 | 18:05 PM
പനാമ സിറ്റി: ക്യൂബന്‍ അഭയാര്‍ഥികളുടെ പലായനം നിയന്ത്രിക്കാന്‍ പനാമ കൊളമ്പ്യന്‍ ബോര്‍ഡര്‍ അടച്ചു. കൊളമ്പ്യന്‍ ഇടനാഴി വഴി പനാമയിലേക്ക് വരാനുള്ള ബോര്‍ഡറാണ് അടച്ചത്.
കോസ്റ്റാറിക്കയും നിക്കറാഗ്വയും ക്യൂബന്‍ പലായനം നിയന്ത്രിക്കാനായി ഈയിടെ അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായതെന്ന് പനാമ പ്രസിഡന്റ് ജ്വാന്‍ വരേല കാര്‍ലോസ് പറഞ്ഞു.
അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന 3500 ക്യൂബന്‍ അഭയാര്‍ഥികളെ നോര്‍ത്തേണ്‍ മെക്സിക്കോയിലേക്ക് കൈമാറുമെന്ന് പ്രസിഡന്റ് വെരേല അറിയിച്ചു. ഇവര്‍ നാലുമാസമായി പനാമയില്‍ കുടുങ്ങിയിരിക്കുകയാണ്. അമേരിക്കയില്‍ ഇവര്‍ക്ക് അഭയം നല്‍കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെക്സിക്കോയിലേക്കുള്ള വിമാനം രണ്ടാഴ്ചക്കുള്ളിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."