HOME
DETAILS
MAL
സ്നേഹസ്പര്‍ശം പദ്ധതി ധനസമാഹരണം
backup
October 16 2016 | 20:10 PM
'
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതിയുടെ ധനസമാഹരണാര്‍ഥം നവംബര്‍ 13ന് വിഭവസമാഹരണത്തിന് മുന്നൊരുക്കങ്ങളുമായി കോര്‍പറേഷനിലെ ആറുവാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി.
മുഖദാര്‍, കുറ്റിച്ചിറ, വലിയങ്ങാടി, കല്ലായി, പന്നിയങ്കര ഭാഗങ്ങളിലെ വാര്‍ഡുകളാണ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വിഭവസമാഹരണത്തിന് സംഘാടക സമിതികള്‍ രൂപീകരിച്ചത്. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അടങ്ങുന്ന റവന്യൂ ജില്ലയിലെ ആയിരത്തിലധികം കിഡ്നി മാനസിക രോഗികള്‍ക്ക് ഡയാലിസിസിനും മരുന്നുകള്‍ക്കുമായി ധനസഹായം ചെയ്തുവരുന്ന മാതൃകാപരമായ ജീവകാരുണ്യ പദ്ധതിയാണ് സ്നേഹസ്പര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."