ബി.ജെ.പി നടപ്പിലാക്കുന്നത് ജനദ്രോഹ നയങ്ങള്‍'
ബാലുശ്ശേരി: കേന്ദ്രത്തില്‍ ബി.ജെ.പി നടപ്പിലാക്കുന്നത് ജനദ്രോഹ നയങ്ങളാണെന്ന് കെ.എസ്.കെ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ബാലുശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ എന്‍.ഡി.എയ്ക്കും യു.പി.എയ്ക്കുമെതിരേ ബദല്‍ ശക്തി ഉയര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രകടന പത്രികയില്‍ പറഞ്ഞതുപോലെ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമിയും വീടും നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡണ്ട് ടി.കെ.കുഞ്ഞിരാമന്‍ അധ്യക്ഷനായി.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍, കെ.കെ.ദിനേശന്‍, പി.കെ മുകുന്ദന്‍, വി.എം.കുട്ടികൃഷണ്ന്‍, ആര്‍.പി ഭാസ്‌കരക്കുറുപ്പ്, കെ.കുഞ്ഞമ്മദ്, പി.സി പുഷ്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."