HOME
DETAILS
MAL
വാണിമേല്‍ പാലം-തൂണേരിമുക്ക് റോഡ് തകര്‍ന്നു
backup
October 16 2016 | 20:10 PM
വാണിമേല്‍: വാണിമേല്‍ പാലംബ തൂണേരി മുക്ക് റോഡ് അരികു വശം തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു.വാണിമേല്‍ പാലത്തിനടുത്തു നിന്ന് റോഡിലേക്ക് പ്രവേശിക്കുന്നിടത്തു നിന്ന് തന്നെ അരികു വശത്തുകൂടെ ഒരാള്‍ക്ക് നടന്നുപോകാന്‍ വളരെയധികം പ്രയാസമാണ്.
പലയിടങ്ങളിലും ഒരു വാഹനത്തിനു കടന്നു പോകാന്‍ മാത്രമേ സ്ഥലമുള്ളൂ.അതില്‍ തന്നെ ഒരിടത്തു മൂന്നു മീറ്ററോളം നീളത്തില്‍ വശം തകര്‍ന്നതാണ് പുതിയ ഭീഷണിയായി മാറിയത്. ഇവിടെ ടാറിങ് കഴിഞ്ഞാല്‍ പിന്നെ ഏഴ് മീറ്ററോളം താഴ്ചയിലുള്ള കൊക്കയാണ്.
എതിരെ വരുന്ന വാഹനത്തിനു ഒരു ബൈക്ക് യാത്രികന് സൈഡ് കൊടുത്താല്‍ നേരെ ചെന്ന് പതിക്കുന്നത് ആഴമേറിയ പുഴയിലാണ്. റോഡ് തകര്‍ന്നു മാസങ്ങളായിട്ടും അധികൃതരുടെ ശ്രദ്ധ ഈ ഭാഗത്തോട്ട് പതിഞ്ഞിട്ടേ ഇല്ല. വിദ്യാര്‍ഥികളടക്കം നിരവധി പേര് കാല് നടയായും വാഹനങ്ങളിലും യാത്ര ചെയ്യുന്ന റോഡാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."