മണാശേരി ഗവ. യു.പി സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു
മുക്കം: മണാശേരി ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ വെബ് സൈറ്റിന്റെ പ്രകാശനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ സി മോയില്‍ കുട്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഇരുനിലകെട്ടിടം നിര്‍മിച്ചത്. ജോര്‍ജ് എം തോമസ് എം.എല്‍.എ അധ്യക്ഷനായി.
കാലപ്പഴക്കം കാരണം അധ്യായനം മുടങ്ങിയ പഴയ കെട്ടിടത്തിന് പകരമായി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ പണം അനുവദിച്ചങ്കിലും പ്രവൃത്തി തുടങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റാതെ പുതിയ കെട്ടിടം നിര്‍മിക്കാവാത്തതായിരുന്നു പ്രധാന പ്രശ്‌നം.
പഴയ കെട്ടിടം പൊളിക്കണമെങ്കില്‍ സര്‍ക്കാറിലേക്ക് ഒരു ലക്ഷം രൂപ കെട്ടിവച്ച് അനുമതി വാങ്ങണം. ഇതിനായി അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് പണം സ്വരൂപിച്ച് സര്‍ക്കാരിലേക്കടച്ചാണ് നിര്‍മാണം തുടങ്ങിയത്.
പുതിയ കെട്ടിടോദ്ഘാടനത്തിനായെത്തിയ മന്ത്രിക്ക് സ്‌കൂളില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല.
നഗരസഭാ ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഹരിദ മോയിന്‍കുട്ടി, കെ.ടി.ശ്രീധരന്‍, പി.പ്രശോഭ് കുമാര്‍, സാലി സിബി, വി.ലീല, എന്‍.ചന്ദ്രന്‍ മാസ്റ്റര്‍, എ.ഇ.ഒ ലൂക്കോസ് മാത്യു, ബി.പി.ഒ എന്‍ വന്ദന ,ടി.ടി സുലൈമാന്‍, പി.കെ മുഹമ്മദ്, ഷഫീഖ് മാടായി, രജിത കുപ്പോട്, പ്രധാനാധ്യാപകന്‍ പി ഗിരീഷ്‌കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."