ഫ്യൂസ് കാരിയര്‍ ഇല്ലാത്ത ട്രാന്‍സ്ഫോര്‍മര്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു
മൂവാറ്റുപുഴ: ഫ്യൂസ് കാരിയര്‍ ഇല്ലാത്ത ട്രാന്‍സ്ഫോര്‍മര്‍ നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. പായിപ്ര പഞ്ചായത്തിലെ നിരപ്പ് ഒഴുപാറയില്‍ സ്ഥാപിച്ചിരിക്കുന്ന കെ.എസ്.ഇ.ബി.യുടെ ട്രാന്ഫോര്മറാണ് ഫ്യൂസ് കാരിയര്‍ ഇല്ലാത്തതിനാള്‍ കാല്‍നട യാത്രക്കാര്‍ അടക്കമുള്ളവര്‍ക്ക് ഭീഷണിയായിരിക്കുന്നത്.
തിരക്കേറിയ കീച്ചേരിപ്പടി-നിരപ്പ് റോഡിലെ ഒഴുപാറയില്‍ റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിന് ഫ്യൂസ് കാരിയര്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധിതവണ കെ.എസ്.ഇ.ബി അധികൃതരെ സമീപിച്ചങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു.
സ്കൂള്‍ കുട്ടികളടക്കം നിരവധിയാളുകള്‍ കാല്‍നടയാത്രയായി സഞ്ചരിക്കുന്ന റോഡില്‍ കയ്യെത്തും ദൂരത്ത് ട്രാന്‍സ്ഫോര്‍മറിലെ ഫ്യൂസുകള്‍ ഏത് സമയത്തും അപകടത്തിന് കാരണമാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഫ്യൂസ് കാരിയര്‍ ഇല്ലാതെ സ്ഥാപിച്ചിരിക്കുന്ന കമ്പികളില്‍ നിന്നും തീയും പുകയും ഉയരുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.
ഇത് മൂലം വൈദ്യുതി മുടക്കവും പതിവാണന്ന് നാട്ടുകാര്‍ ആരോപിച്ചു. ട്രാന്‍സ്ഫോമറിന് സമീപം കാട് കയറിയനിലയിലായതിനാല് ഫ്യൂസ് കാരിയര്‍ ഇല്ലാത്തത് കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് വളര്‍ത്ത് മൃഗങ്ങള്‍ക്കും ഭീഷണിയാകുന്നുണ്ട്. അടിയന്തിരമായി ട്രാന്‍സ്ഫോമറിന് ഫ്യൂസ് കാരിയര്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."