HOME
DETAILS
MAL
200 രൂപ കൈക്കൂലി: പൊലിസുകാരനെ വെറുതെ വിട്ടു
backup
October 16 2016 | 21:10 PM
തലശ്ശേരി: വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയില്‍ പരാതിക്കാരനോടു 200 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പൊലിസുകാരനെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കി. ആലക്കോട് പൊലിസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന രാമന് എന്ന പൊലിസുകാരനെയാണു തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി വി ജയറാം കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെ വിട്ടത്. 2003ലായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനാപകടവുമായി ബന്ധപ്പെട്ട് പരാതിക്കാരനോടു ഡ്യൂട്ടിയിലുണ്ടായിരുന്ന രാമന് 200 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. പ്രതിക്കെതിരെ പ്രോസിക്യൂഷനു കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണു പൊലിസുകാരനെ കുറ്റവിമുക്തനാക്കിയത്. ഇയാള്‍ സര്‍വിസിനു ശേഷം പൊലിസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നു വിരമിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."