മദ്‌റസാ അധ്യാപകദിനം ആഘോഷിച്ചു
ഇരിക്കൂര്‍: ബ്ലാത്തൂര്‍ തര്‍ബിയത്തുല്‍ ഉലൂം മദ്‌സയില്‍ മുഅല്ലിം ദിനാഘോഷം നടത്തി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.കെ അബ്ദുള്ളഹാജിയുടെ അധ്യക്ഷതയില്‍ ഖത്തീബ് മനാഫ് ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. കെ.ടി മുഹമ്മദ് മൗലവി, എ.സി മഹ്‌റൂഫ്, എ.സി ഫൈസല്‍ പ്രസംഗിച്ചു. കൊളപ്പ ഹിദായത്തൂല്‍ ഉലൂം മദ്‌റസയില്‍ നടന്ന മുഅല്ലിം ദിനാഘോഷം ഖത്തീബ് ആദം നിസാമി മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. വി. ഹംസയുടെ അധ്യക്ഷനായി. അബ്ദുള്ള, ഹംസ മൗലവി പ്രസംഗിച്ചു.
കരിവെള്ളൂര്‍: മുര്‍ശിദുല്‍ അനാം മദ്‌റസയില്‍ മുഅല്ലിം ദിനാചരണവും ഉല്‍ബോധനവും പ്രാര്‍ഥനാ സദസും സംഘടിപ്പിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി രക്ഷിതാക്കള്‍ക്കുള്ള ഉല്‍ബോധന ക്ലാസ് നടത്തി. തുടര്‍ന്ന് നസ്വീഹത്ത്, ലഘുലേഖ വിതരണം, ധനസമാഹരണം, പരിസര ശുചീകരണം എന്നിവ നടത്തി, ഒ.ടി.എ അസീസ് ഫൈസി പ്രാര്‍ഥനാ സദസിന് നേതൃത്വം നല്‍കി.
ആലക്കോട്: എസ്.കെ.ജെ.എം ചപ്പാരപ്പടവ് റെയ്ഞ്ച് മുഅല്ലിം ഡേ ഉദ്ഘാടനവും അവാര്‍ഡ് ദാനവും നടുവില്‍ മദ്‌റസയില്‍ നടന്നു. സി.കെ മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സക്കരിയ്യ ദാരിമി അധ്യക്ഷനായി. ഇബ്രാഹിം ബാഖവി പൊന്ന്യം മുഖ്യ പ്രഭാഷണം നടത്തി. ജലീല്‍ അസ്ഹരി, അഷറഫ് ഫൈസി ഇര്‍ഫാനി, മുസ്തഫ കൊട്ടില എന്നിവര്‍ സംസാരിച്ചു. തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം ഭാരവാഹിത്വം വഹിച്ച റെയ്ഞ്ച് ഭാരവാഹികളെയും ഉസ്താദുമാരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."