വോട്ടര്‍മാരെ തിരിച്ചറിയാന്‍ പത്തു രേഖകള്‍ കൂടി
തിരുവനന്തപുരം: വോട്ട് ചെയ്യുന്നതിനുളള തിരിച്ചറിയല്‍ രേഖയായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനും തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പിനും പുറമെ പത്തു രേഖകള്‍ കൂടി അനുവദിച്ച് കമ്മിഷന് ഉത്തരവായി.
തിരിച്ചറിയല്‍ കാര്‍ഡോ കമ്മിഷന് നല്കിയ സ്ലിപ്പോ ഇല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നൊഴികെയുളള ഫോട്ടോ പതിച്ച ബാങ്ക്-പോസ്റ്റ് ഓഫിസ് പാസ് ബുക്ക്, പാന്‍കാര്‍ഡ്, എന്‍.പി.ആര് സ്മാര്‍ട്ട് കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്, ആരോഗ്യമന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്ഷന് രേഖ, എം.പി, എം.എല്‍.എ എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന-പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്കിയ ഫോട്ടോ പതിച്ച സര്‍വീസ് തിരിച്ചറില്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡിലെ അച്ചടിപ്പിശക്, അക്ഷരത്തെറ്റ് എന്നിവ ചൂണ്ടിക്കാട്ടി ആരുടെയും വോട്ടവകാശം നിഷേധിക്കരുതെന്ന് പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസി വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖയായി അസ്സല് പാസ്പോര്‍ട്ട് തന്നെ ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."