HOME
DETAILS
MAL
കുട്ടികളിലെ നേത്രരോഗങ്ങള്‍: സമ്മേളനം നടത്തി
backup
October 16 2016 | 21:10 PM
കണ്ണൂര്‍: കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ അവന്യൂ ഹോട്ടലില്‍ കുട്ടികളിലെ നേത്രരോഗങ്ങളെക്കുറിച്ച് സമ്മേളനം സംഘടിപ്പിച്ചു. ഐ.എം.എ തലശേരി, കോംട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുമായി ചേര്‍ന്നാണ് ഇന്ത്യയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് സമ്മേളനമൊരുക്കിയത്. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഓഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്ര് ഡോ. മഹാദേവന് അധ്യക്ഷനായി. ഡോ.ശ്രീനി എടക്ലോണ്‍, ഡോ.ശശികാന്ദ്(മധുര അരവിന്ദ് കണ്ണാശുപത്രി), ഡോ.കുസുമ(തൃശൂര്‍ മെഡിക്കല്‍ കോളജ്), ഡോ.വി.എ ജയ്സണ്‍, ഡോ.കുനാല്‍ കുമാര്‍, ഡോ.ഗോപാല്‍ എസ് പിള്ള, ഡോ.പ്രകാശ് എന്നിവര്‍ നേത്രരോഗങ്ങളെക്കുറിച്ച് സംസാരിച്ചു. കോങ്കണ്ണിനുള്ള ശസ്ത്രക്രിയയുടെ വീഡിയോ പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."