ഐ.എന്‍.ടി.യു.സി കണ്വന്ഷന്
കല്‍പ്പറ്റ: സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തുക, തുല്യജോലിക്ക് തുല്യ വേതനം നടപ്പാക്കുക, തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ നടപ്പിലാക്കുക, സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുക, തൊഴിലാളികള്‍ക്ക് പി.എഫ് നടപ്പാക്കുക, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.ടി.യു.സി മഹിളാ വിങ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനവും കണ്‍വന്‍ഷനും നടത്തി. ജില്ലാ പ്രസിഡന്റ് ഷൈനി ജോയ് അധ്യക്ഷയായി.
സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ശര്‍മ്മ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി വനിത വിങ് വൈസ് പ്രസിഡന്റ് സലീന മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി, വനിതാ വിങ് സംസ്ഥാന സെക്രട്ടറി ശ്രീദേവി ബാബു, വൈസ് പ്രസിഡന്റ് കമലമണി, ലിസി ബേബി, ജിനി തോമസ്, ആയിഷ, കെ അജിത, ഏലിയാമ്മ മാത്യു, പുഷ്പ വാസു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."