ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്; ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
മാനന്തവാടി: താലൂക്കിലെ ആദിവാസി കോളനികളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്കുന്നതിനുമായുള്ള കാംപയിനിന് തുടക്കമായി. മാനന്തവാടി നളന്ദ കോളജിലെ 25 വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണ പരിപാടികള്‍. അവധി ദിവസങ്ങളില്‍ കോളനികളിലെത്തി സ്കിറ്റുകള്‍, നാടന്‍ പാട്ടുകള്‍, നാടകങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവയിലൂടെയുള്ള ബോധവല്‍ക്കരണമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പരിപാടിയിലൂടെ 50 കോളനികളില്‍ കാംപയിന് നടത്തും. ആദിവാസി വിഭാഗത്തിന്റെ ഉന്നമനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോളജ് പ്രിന്‍സിപ്പല്‍ പി.ജെ ജോണ്‍ പറഞ്ഞു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സ്വപ്ന ബിജു നിര്‍വഹിച്ചു. ചിഞ്ചു തൃശ്ശിലേരി, സി.വി ഉണ്ണി, വിഷാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."