HOME
DETAILS
MAL
ഇന്ധനവിലവര്‍ധന; കേന്ദ്രസര്‍ക്കാര്‍ നടപടി ജനദ്രോഹം: കെ.എല്‍ പൗലോസ്
backup
October 16 2016 | 21:10 PM
കല്‍പ്പറ്റ: പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂര്‍ണമാക്കും വിധം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനടക്കം ഇടയാക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു ന്യായീകരണവുമില്ലാതെ കുത്തനെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര വില നിലവാരമനുസരിച്ച് ഇപ്പോഴത്തേതിന്റെ പകുതി വിലക്ക് പെട്രോളും ഡീസലും നല്കാമെന്നിരിക്കെയാണ് തുടര്‍ച്ചയായി വില കൂട്ടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പിടിച്ചുപറി നടത്തുന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."