എച്ച്.എം.എല്‍ കമ്പനിയുടെ അനധികൃത കൈയേറ്റത്തിനെതിരേ നടപടി വേണം: കെ.എസ്.കെ.ടി.യു
മീനങ്ങാടി: അനധികൃതമായി ഭൂമി കൈയേറിയ എച്ച്.എം.എല്‍ കമ്പനിക്കെതിരേ നടപടി ആവശ്യപ്പെട്ട് മീനങ്ങാടിയില്‍ കേരള കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ സമ്മേളന പ്രമേയം. അറുപതിനായിരം ഹെക്ടര്‍ ഭൂമി എച്ച്.എം.എല്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു. അനധികൃതമായി കൈവശംവച്ച ഹെക്ടര്‍ കണക്കിനുള്ള ഭൂമി തിരിച്ചുപിടിച്ച് തൊഴിലാളി സംഘങ്ങള്‍ക്ക് തോട്ടമേല്പ്പിക്കുക, എച്ച്.എം.എല്‍ ഭൂമിയിലെ തരിശുഭൂമി ഭൂരഹിത തൊഴിലാളികള്‍ക്ക് നല്‍കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് പ്രമേയം മുന്നോട്ട് വെക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്റുമായ എം.വി ഗോവിന്ദന് മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതിയാരു ചെയ്താലും ഒരു വിട്ടു വീഴ്ചയും ഈ ഭരണത്തില്‍ ഉണ്ടാവില്ലെന്ന തീരുമാനത്തിനുള്ള അംഗീകാരമാണ് ജയരാജന്റെ രാജിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാന കമ്മിറ്റിയംഗം വി.പി ശങ്കരന് നമ്പ്യാര്‍, കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്, സംസ്ഥാന ട്രഷറര്‍ കുഞ്ഞപ്പന്, പി. വാസുദേവന്‍, സുരേഷ് താളൂര്‍, കോടതി അബ്ദുറഹിമാന് തുടങ്ങിയവര്‍ സംസാരിച്ചു. മീനങ്ങാടി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചനയും സമ്മേളന നഗരിയിലേക്ക് പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."