HOME
DETAILS
MAL
പഴം സംസ്കരിക്കുന്ന പുതിയ യന്ത്രവുമായി സിജി തോമസ്
backup
October 16 2016 | 21:10 PM
അമ്പലവയല്‍: പഴങ്ങള്‍ വളരെ വേഗത്തില്‍ സംസ്കരിച്ചെടുക്കാന്‍ കഴിയുന്ന യന്ത്രവുമായി അമ്പലവയല്‍ മാളിക സ്വദേശി കുന്നേല്‍ സിജി തോമസ്. പഴങ്ങള്‍ക്ക് പുറമെ കിഴങ്ങുകളും സംസ്കരിക്കാന്‍ സാധിക്കും. 30 കിലോഗ്രാം വരെ മിനിറ്റുകള്‍ക്കുള്ളില്‍ സംസ്കരിക്കാം. രണ്ടര കുതിര ശക്തിയുള്ള മോട്ടോറുകളാണ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒരു കൈക്ക് വൈകല്യമുള്ളയാളാണ് സിജി തോമസ്. മൂന്ന് വര്‍ഷം മുന്‍പ് കുരുമുളക് മെതിയന്ത്രം നിര്‍മിക്കുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയാണ് സിജി തോമസിന്റെ വലത് കൈപ്പത്തി അറ്റുപോയത്. അമ്പലവയല്‍ പ്രാദേശിക ഗവേശണ കേന്ദ്രത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് ഇദ്ദേഹം. നേരത്തെ ചക്ക സംസ്കരിക്കുന്ന യന്ത്രം ഉള്‍പ്പെടെ നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."