കെ. രാജന് എം.എല്‍.എയുടെ വാഹനത്തിനുനേരെ ആക്രമണം
അരിമ്പൂര്‍: ഒല്ലൂര്‍ എം.എല്‍.എ അഡ്വ. കെ. രാജന്റെ വാഹനത്തിനുനേരെ ആക്രമണം. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
കുന്നത്തങ്ങാടി ഊട്ടുപുര ഹോട്ടലിനു സമീപത്തുവച്ച് എം.എല്‍.എയുടെ കാറിനുനേരെ കല്ലെറിയുകയായിരുന്നു. കാറിന്റെ ബോണറ്റില്‍ തട്ടി കല്ല് തെറിച്ചു പോയതിനാല്‍ പരുക്കേല്‍ക്കാതെ എം.എല്‍.എ രക്ഷപ്പെട്ടു. ബി.ജെ.പി പ്രവര്ത്തകന് സുമേഷാണ് ആക്രമണം നടത്തിയത്.
മണ്ഡലത്തിലെ പരിപാടികള്‍ കഴിഞ്ഞ് അന്തിക്കാട്ടെ വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് ആക്രമണം.
വിവരമറിഞ്ഞ് അന്തിക്കാട് എസ്.ഐ പി.എം വിമോദ്, വിന്‍സെന്റ് ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സുമേഷിന്റെ വീട് കയറി പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല.
മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ് സുമേഷ്. സംഭവത്തില്‍ സി.പി.എം അരിമ്പുര് ലോക്കല്‍ കമ്മിറ്റിയും ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."