മെഡിക്കല്‍ കോളജ് കാംപസില്‍ കണ്ണടച്ച് വിളക്കുകള്‍
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് കാംപസിനെ കൂരിരുട്ടിലഴ്ത്തി വൈദ്യുതി വകുപ്പിന്റെ പ്രഹരം. മാസങ്ങളായി മിഴിയടച്ച് കിടക്കുന്ന വഴിവിളക്കുകള്‍ കത്തിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.
പുതിയ മെഡിക്കല്‍ കോളജിലേക്ക് തിരിയുന്ന റോഡ് മുതല്‍ പ്രിന്‍സിപ്പല്‍ ഓഫിസ് വരെയുള്ള വഴിവിളക്കുകളൊന്നും പ്രകാശിക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. രാത്രികാലങ്ങളില്‍ മെഡിക്കല്‍ കോളജ് കാംപസിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്.
ആശുപത്രി കോംപൗണ്ടില്‍ തമ്പടിച്ചിട്ടുള്ള തെരുവുനായ്ക്കള്‍ ഇരുട്ടില്‍ പതിയിരുന്ന് ജനങ്ങളെ ആക്രമിക്കുന്നത് ഇവിടെ നിത്യസംഭവമാണ്.
ചികിത്സയില്‍ കഴിയുന്നവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് ഉച്ചയ്ക്കുശേഷമായതിനാല്‍ രാത്രിയാവാതെ ആശുപത്രി വിടാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ സമയത്ത് ഇരുട്ടിന്റെ മറവില്‍ കവര്‍ച്ചകള്‍ നടക്കുന്നതായും പരാതിയുണ്ട്.
നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശത്തുകാര്‍ പറയുന്നു. അധികൃതരുടെ അവഗണനക്കെതിരേ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."