HOME
DETAILS
MAL
എല്ലാ പഞ്ചായത്തുകളിലും ഫുര്‍ഖാന്‍ ഖാഫില നവംബറില്‍
backup
October 16 2016 | 22:10 PM
പട്ടാമ്പി: സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ത്രൈമാസ ക്യാംപയ്നിന്റെയും എസ്.വൈ.എസ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷിക മാഹാസമ്മേളനത്തിന്റെയും ഭാഗമായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നവംബര്‍ മാസത്തില്‍ ഫുര്‍ഖാന്‍ ഖാഫില എസ്.വൈ.എസ് നേതൃസംഗമങ്ങള്‍ നടത്താന്‍ ആമയൂരില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ആതുരസേവന പദ്ധതി റിലീഫ് ഊര്‍ജിതപ്പെടുത്താനും ഡിസംബര്‍ 23 ന് മീലാദ് പ്രഭാഷണം നടത്താനും തീരുമാനമെടുത്തു.
സയ്യിദ് അബ്ദുറഹ്മാന് ജിഫ്രി തങ്ങള്‍ അധ്യക്ഷനായി. ജി.എം സ്വലാഹുദ്ദീന്‍ ഫൈസി, സയ്യിദ് ഹസന് സഖാഫ് തങ്ങള്‍, എം.എം ബഷീര്‍ മാസ്റ്റര്‍, കെ.പി.എ സമദ് മാസ്റ്റര്‍, കെ ആരിഫ് ഫൈസി, ടി.എ റഷീദ് മാസ്റ്റര്‍, ടി.പി മുഹമ്മദ് കുട്ടി പരുതൂര്‍, ടി മുഹമ്മദ് ബഷീര്‍, ഹിദായത്തുള്ള അന്‍വരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."