മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്നിട്ട് ഏഴു വര്‍ഷം
പാലക്കാട്: തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനാല്‍ മൂന്ന് തവണ തകര്‍ന്ന മൂലത്തറ റെഗുലേറ്റര്‍ നവീകരിച്ചു ബലപ്പെടുത്താനുള്ള നടപടികള്‍ എവിടെയും എത്തിയില്ല. ലോകബാങ്കിന്റെ സഹായത്തോടെ 52 കോടി രൂപയുടെ നവീകരണ പദ്ധതി തയാറാക്കി ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടും ഇതുവരെ പണി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഇതിനകത്തു കുളവാഴയും, ചണ്ടിയും നിറഞ്ഞു വെള്ളം സംഭരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഒരു വെള്ളപ്പൊക്കം ഉണ്ടായാല്‍ അത് താങ്ങാനുള്ള കപ്പാസിറ്റി ഉണ്ടാവില്ല. മഴക്കാലത്ത് ആളിയാര്‍ ഡാം നിറയുമ്പോള്‍ മുന്‍കൂട്ടി അറിയിച്ചതിനുശേഷം വെള്ളം തുറന്ന് വിടാന്‍ പാടുള്ളുവെന്ന നിയമം പാലിക്കാതെ ഡാം തുറന്നു വിട്ടതാണ് ഈ റെഗുലേറ്റര്‍ പൊട്ടാന്‍ ഇടയാക്കിയത്. പലതവണ ആവര്‍ത്തിച്ചിട്ടും തമിഴ്‌നാട്ടിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേരളം നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാന്‍ യാതൊരു നടപടിയും എടുത്തില്ല
മുന്നറിപ്പ് കിട്ടിയിരുന്നുവെങ്കില്‍ കേരളത്തിലെ ജലസേചന വകുപ്പിന് നടപടി എടുക്കാമായിരുന്നു. ഇപ്പോള്‍ മൂലത്തറ നവീകരിക്കാന്‍ ലോകബാങ്കില്‍ നിന്നും 52 കോടി കടമെടുത്തുഅഴിമതിക്ക് കളമൊരുക്കാനുള്ള നീക്കത്തിലാണ്ഉദ്യോഗസ്ഥര്‍.
ചിറ്റൂര്‍പുഴ പദ്ധതിയിലെ 55000 ഏക്കറ കൃഷിയും പത്തോളം പഞ്ചായത്തുകളിലെ കാര്‍ഷിക കാര്‍ഷികേതര ആവശ്യങ്ങളും നിര്‍വഹിക്കപ്പെടുന്ന മൂലത്തറ ഡാം കാടുപിടിച്ചുകിടക്കുന്നു. പറമ്പിക്കുളം ആളിയാര്‍ പദ്ധതിപ്രകാരം ലഭിക്കുന്ന ജലവും തെന്മലനിരകളിലെ മഴവെള്ളവും ഒഴുകിയെത്തുന്നത് ഈ ഡാമിലാണ്. ഇവിടെനിന്ന് ഇരുകരകളിലൂടെയുമായി നിര്‍മിച്ച കനാലിലൂടെയും തേമ്പാറമട, കുന്നംകാട്ടുപതി വിയറുകളിലൂടെയുമാണ് ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കിലും ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ക്ക് വെള്ളം വിടുന്നത്.
കമ്പലത്തറ എരിയും വെങ്കലക്കയം ഡാമുമാണ് ആകെയുള്ള സംഭരണശാലകള്‍. ഇവയിലും ചളികള്‍ നിറഞ്ഞു പുല്‍മേടുകളായി മാറി. ജലസേചനം ഉറപ്പാക്കാന്‍ ഏറ്റവും അത്യാവശ്യമായ മൂലത്തറ ഡാം എത്രയും പെട്ടെന്ന് നന്നാക്കണം.
1974 നിര്‍മിച്ച മൂലത്തറ ഡാം 1979 , 1992, 2009 ലാണ് തകര്‍ന്നത്. 2009 നവംബര്‍ എട്ടിനാണ് അവസാനമായി ഡാം തകര്‍ന്നത്. ആളിയാറില്‍നിന്നുള്ള വെള്ളം കുത്തിയൊഴുകി വലതു കനാലിനോടുചേര്‍ന്ന് 75 മീറ്റര്‍ വീതിയിലും 25 അടി താഴ്ചയിലും റഗുലേറ്റര്‍ തകര്‍ന്നു. ഇതിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് പഠനം നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. പഠനം രണ്ടു വര്‍ഷത്തിലേറെ നീണ്ടുപോയി. ഡിസൈന്‍ ഐ.ഡി.ആര്‍.ബി. തള്ളുകയും ചെയ്തു.
പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ നിറഞ്ഞൊഴുകുന്ന വെള്ളം സംഭരിക്കാന്‍ കേരളത്തില്‍ വേറെഅണക്കെട്ടുകളില്ല . രൂപരേഖ അംഗീകരിച്ചതിനുശേഷം സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ പണിയുടെ വിശദമായ അടങ്കലും തയാറാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.
റഗുലേറ്ററിന്റെ ഇരുവശത്തും മൂന്നുവീതം ഷട്ടറുകള്‍ സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇടതുകനാല്‍ഭാഗത്ത് നാലും വലതുകനാല്‍ വശത്ത് രണ്ടും ഷട്ടറുകള്‍ സ്ഥാപിക്കാനും തീരുമാനമായിരുന്നു. എല്ലാ ഷട്ടറുകളും മാറ്റി പുതിയവയാണ് സ്ഥാപിക്കുക. കൈകൊണ്ട് ചലിപ്പിക്കുന്ന ഷട്ടറുകള്‍മാറ്റി വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കാവുന്ന ആധുനിക സജ്ജീകരണങ്ങള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അനാസ്ഥയും നടപടികളുടെ മെല്ലെപ്പോക്കും കാരണം ഡാമിനകത്തെ അപകടമാംവിതം അടിഞ്ഞുകൂടിയ പായലും കുളവാഴ ചാണ്ടി പോലും നീക്കംചെയ്തിട്ടില്ല.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പദ്ധതികള്‍ പലതും കടലാസിലുണ്ടെങ്കിലും ഒന്നുപോലും നടപ്പിലായിട്ടില്ല ജനങ്ങള്‍ ജലത്തിന് നോട്ടയില്‍ വോട്ട് രേഖപ്പെടുത്തിയും രാഷ്ട്രീയത്തിനതീതമായി നിലപാടുകള്‍ എടുത്തിട്ടും മൂലത്തറയുടെ ശാപം വിട്ടുമാറിയിട്ടില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."