കോട്ടായി കണ്ണാടിപ്പുഴയിലെ ചെക്ഡാം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുന്നു
കോട്ടായി: സംരക്ഷണഭിത്തി തകര്‍ന്നു ഗ്രാമം ക്ഷേത്രത്തിനു ഭീഷണിയാകുന്ന കണ്ണാടി പുഴയിലെ അനിക്കോട് ചെക്ക് ഡാമിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കഴിഞ്ഞ മഴയില്‍ പുഴയുടെ കിഴക്കുഭാഗത്തെ തീരമാണ് മണ്ണിടിഞ്ഞു തകര്‍ന്നത്. മരം കടപുഴങ്ങി മണ്ണിടിച്ചില്‍ ഗണപതി ക്ഷേത്രത്തിനടുത്തുവരെയെത്തി.
ഗ്രാമക്കാര്‍ ഉപയോഗിച്ചിരുന്ന ഏറെ പഴക്കം ചെന്ന പുഴ കടവ് തകര്‍ന്ന് ഒഴുകിപോയി. നീരൊഴുക്ക് പുഴയുടെ ഒരു ഭാഗത്തെ കേന്ദ്രീകരിച്ച് ഒഴുകിയതാണ് മണ്ണിടിച്ചിലിന് കാരണമായത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ കരിങ്കല്ല് ഉപയോഗിച്ച് താല്‍ക്കാലിക ബണ്ട് നിര്‍മിക്കാന്‍ കരാറുകാരന് നിര്‍ദേശം നല്കി. നൂറ്റി അമ്പതോളം ലോഡ് കരിങ്കല്ല് ഉപയോഗിച്ച് താല്‍ക്കാലിക ബണ്ട് നിര്‍മിക്കാന്‍ കരാറുകാരന് നിര്‍ദേശം നല്കി. നൂറ്റി അമ്പതോളം ലോഡ് കല്ലടിച്ച് നിരത്തിയാണ് ബണ്ട് നിര്‍മിച്ചത്.
തുലാവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തടയണയുടെ പണി പൂര്‍ത്തിയാക്കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."