ഭാരത് സേവക് സമാജിന്റെ പ്രകൃതി പഠനയാത്രകള്‍ക്ക് രണ്ട് പതിറ്റാണ്ട്
ആലത്തൂര്‍: കാടും, വന്യമൃഗങ്ങളും പ്രകൃതിയുടെ താളവും കണ്ടും കേട്ടും അറിയാന്‍ ആലത്തൂരിലെ ഒരു സംഘം പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മയില്‍ രൂപം നല്‍കിയ ഭാരത് സേവക് സമാജ് പ്രകൃതി പഠന കൗണ്‍സിലിന്റെ പഠനയാത്രക്ക് 20 വര്‍ഷം പൂര്‍ത്തിയാവുന്നു.
കുട്ടികളും, പ്രായമുള്ളവരും ഒന്ന് ചേര്‍ന്നുള്ള യാത്രകളാണ് ബി.എസ്.എസ് നടത്തുന്നത്. പ്രകൃതിയെ അറിയാനും, പഠിക്കാനും, സ്വന്തം കൈയില്‍ നിന്നും പണമുടക്കിയാണ് ഇവരെല്ലാം യാത്രകളില്‍ പങ്കാളികളാവുന്നത്. ഇവര്‍ കാണാത്ത കാടുകള്‍ ഇല്ലെന്നു പറയാം.
ഏകദിനം, ദ്വിദിനം, ത്രിദിനംഎന്നിങ്ങിനെ 135 യാത്രകള്‍കൗണ്‍സില്‍നടത്തി കഴിഞ്ഞു. വനംവന്യ ജീവി സംരക്ഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് സഞ്ചാരം. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ സംഘടിപ്പിച്ച് വനത്തില്‍ പോയി കാടിനേയും, ജീവജാലങ്ങളെ കുറിച്ചും ആവാസവ്യവസ്ഥകളെകുറിച്ചുമെല്ലാം അടുത്തറിഞ്ഞ് പഠിക്കുകയുംഅവയെ നിലനിര്‍ത്തേണ്ടതിനെ കുറി ച്ചുമെല്ലാം ചര്‍ച്ചയിലൂടെ മറ്റുള്ളവരെ പഠിപ്പിക്കുകയുമാണ് ലക്ഷ്യം.
മരങ്ങള്‍ നട്ട്പിടിപ്പിച്ചാല്‍ മരങ്ങളുണ്ടാകും. അത് കാടാവില്ല എന്ന് സാധാരണക്കാരെ പറഞ്ഞു മനസിലാക്കുകയാണ് കൗണ്‍സില്‍ ചെയ്യുന്നത്.
സംസ്ഥാനത്തെ ചെറുതും വലതുമായ അണക്കെട്ടുകളംസന്ദര്‍ശിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന തര്‍ക്ക പ്രദേശമായ മംഗളാദേവിയിലും കാവേരിനദിയുടെ ഉത്ഭവമായ തലക്കാവേരിയും അവസാനിക്കുന്ന പിച്ചവാരം കൗണ്‍സില്‍ പഠനസംഘം സന്ദര്‍ശിച്ചിട്ടുണ്ട്.
കൗണ്‍സില്‍ ഭാരവാഹികള്‍: റിട്ട. ഡി.എം.ഒ.ഡോ. പി. ജയദേവന്‍ (പ്രസി), ജില്ലാആശുപത്രിയിലെ സീനിയര്‍ ഓര്‍ത്തോ കണ്‍സള്‍ട്ടന്റ് ഡോ. കെ. വേലായുധന്‍ (വൈ.പ്രസി), കെ. പഴനിമല(സെക്ര) കെ. വേലുണ്ണി (ജോ. സെക്ര), എ. മുഹമ്മദ് മാസ്റ്റര്‍ (കോ ഓര്‍ഡിനേറ്റര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."