നല്ലേപ്പിള്ളി മേഖലയില്‍ മുഞ്ഞബാധ
നല്ലേപ്പിള്ളി: നല്ലേപ്പിള്ളി പഞ്ചായത്തില്‍ നെല്‍ക്കൃഷിക്ക് മുഞ്ഞബാധ പടരുന്നതിനാല്‍ ഒരേക്കറോളം നെല്‍ക്കൃഷി നശിച്ചതായി കര്‍ഷകര്‍ പറയുന്നു. തോട്ടശേരി പാടശേഖര സമിതിയുടെ കീഴിലുള്ള നങ്ങാംകുറിശി രാജഗോപാലന്‍, വിജയമോഹന്, മുരളീധരന് എന്നിവരുടെ കൃഷിയിടത്തിലാണു മുഞ്ഞരോഗം ബാധിച്ചിരിക്കുന്നത്.
രണ്ടേക്കറോളം സ്ഥലത്തെ നെല്‍ക്കൃഷിയിലെ ഒരേക്കറോളം നെല്‍ക്കൃഷി പൂര്‍ണമായും നശിച്ച സ്ഥിതിയാണ്. രോഗം പടരാതിരിക്കാന്‍ മുഞ്ഞ ബാധിച്ച നെല്‍ക്കൃഷി കൊയ്തെടുത്താല്‍ പകുതി വിളഞ്ഞിട്ടില്ലാത്തതിനാല് യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാനാവില്ല. പച്ചനെല്ച്ചെടികള് യന്ത്രത്തില്‍ കുടുങ്ങി യന്ത്രം കേടുവരാന്‍ സാധ്യതയുണ്ടെന്നു തൊഴിലാളികള്‍ അറിയിച്ചു. വെള്ളത്തിലൂടെ അതിവേഗം മുഞ്ഞബാധ പടര്‍ന്നുപിടിക്കുന്നതിനാല്‍ വിളയാത്ത നെല്പാടങ്ങളിലേക്ക് വെള്ളം വിടാനാവാത്ത സ്ഥിതിയാണ്.
വെള്ളമില്ലാത്ത നെല്പാടങ്ങളില് യന്ത്രങ്ങള്‍ ഇറക്കി കൊയ്ത്ത് നടത്താനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷിയിറക്കുന്ന സമയത്തു ലഭിക്കേണ്ട മഴ ഇപ്പോള്‍ ലഭിച്ചെങ്കിലും അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നു മാത്രമല്ല മുഞ്ഞരോഗം പടര്‍ന്നുപിടിക്കുന്നതിനു സാധ്യത കൂട്ടുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."