'കനിവിന്റെ' കരുത്തിന് നന്മയുടെ സൗഹൃദക്കൂട്ടം
പള്ളിക്കുളം: വിവാഹ സ്വപ്നങ്ങള്‍ക്ക് സാമ്പത്തിക ഞെരുക്കം തടസ്സം നിന്ന യുവതികള്‍ക്കായി എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് കൂട്ടായ്മക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'കനിവ് സാധുസംരക്ഷണ സമിതി' നടത്തിയ സമൂഹവിവാഹത്തിന് ഐക്യദാര്‍ഡ്യവുമായി സമൂഹത്തിലെ വിവിധ മേഖലകളില്‍പെട്ട വനിതാ കൂട്ടായ്മകള്‍ രംഗത്ത് വന്നത് പള്ളിക്കുളത്തുകാരുടെ സന്തോഷത്തിന് ഇരട്ടിമധുരം നല്കി.
ഒന്‍പതാം വാര്‍ഡ് തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, എ.ഡി.എസ് കമ്മിറ്റിയംഗങ്ങള്‍, ആശാപ്രവര്‍ത്തകര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം മുന്‍ പഞ്ചായത്തംഗം ഗിരിജയും പൊതുപ്രവര്‍ത്തകരായ ഷൈനി, സല്‍മ, ശാന്തകുമാരി, വനജ, സരസു, പ്രേമ, ഉഷ, വിമല, ഷൈനി എന്നിവരുടെ നേതൃത്വത്തില്‍ സമൂഹവിവാഹത്തിനെത്തുന്നവര്ക്കായി വെല്‍ക്കം ഡ്രിങ്ക് തയ്യാറാക്കി നല്‍കിയാണ് അവര്‍ നന്മയുടെ 'കനിവി'ല്‍ പങ്കാളികളായത്.
സ്ത്രീകള്‍ ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്ത വിവാഹത്തിന് മുഴുവന്‍ ആവശ്യമായ വെല്‍ക്കം ഡ്രിങ്കും ഇവര്‍ സ്വന്തമായി തയ്യാറാക്കി വിതരണം ചെയ്യുകയായിരുന്നു. പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗം നസീറും ഇവര്‍ക്ക് സഹായമായി ആദ്യാവസാനം സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."