കനിവിന്റെ തണലില്‍ അഞ്ചു യുവതികള്‍ സുമംഗലികളായി
പാലക്കാട്: അഞ്ച് യുവതികള്‍ കനിവിന്റെ കീഴില്‍ ഇന്നലെ ദാമ്പത്യ ജീവിതത്തിലേക്ക്. പിരായിരി പള്ളിക്കുളം ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സാധു സംരംക്ഷണ സമിതിയായ കനിവിന്റെ ആഭിമുഖ്യത്തിലാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. നാട് ഒന്നടങ്കം ഏറ്റെടുത്ത സമൂഹ വിവാഹത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി അധ്യക്ഷനായി. എ.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തി. എം.ബി രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ കരീം, ഡി.സി.സി സെക്രട്ടറി കെ ബാലചന്ദ്രന്, സിനിമ നടന് ഷാജു, മുസ്ലിം ലിഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, ഹുസൈന് മന്നാനി, സൈനുദ്ദീന്‍ മന്നാനി, പി.ടി ഹംസ ഫൈസി, ഖാജ ദാരിമി, കെ കൃഷ്ണന്‍കുട്ടി, സന്ദീപ്, എം നസീര്‍, എസ്.എം നാസര്‍, യൂസഫ് ഹാജി, പി.എ അബ്ദുല്‍ഗഫൂര്‍, ആസാദ് വൈദ്യര്, അലവി ഹാജി, വെല്‍കെയര്‍ മനാഫ്, ഹംസ ദാരിമി, താജുദ്ദീന് സിദ്ദീഖി, ഷഫീഖ് ഒളിംപിക്, എം.എച്ച് മുജീബ്, എന്‍.വി നസീര്‍, ബി അബ്ദുല്ല, എം.എച്ച് ജലീല്‍, ഇല്യാസ് ഫൈസി, അന്‍സാര്‍, നൗഷാദ്, അബ്ദുറഹ്മാന് എന്ന ബാബു, പി.എസ് റഫീഖ്, എം മത്തലിഫ്, എ ഹംസ, കെ.എ ഉമ്മര്‍, കെ ബഷീര്‍, എം റഷീദ് ഫാസില്‍ പള്ളിക്കുളം, താജുദ്ദീന് മുസ്ലിയാര്, റഫീഖ് മുസ്ലിയാര് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."