ചീമേനിയില്‍ ബസ്സ്റ്റാന്‍ഡു വേണം
ചീമേനി: കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ചീമേനി നിവാസികളുടെയും പൊതുജനങ്ങളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ് ചീമേനി ടൗണ്‍ കേന്ദ്രീകരിച്ച് സൗകര്യപ്രദമായ ഒരു ബസ് സ്റ്റാന്‍ഡും അതോടനുബന്ധിച്ച് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള പൊതു ശുചിമുറിയും. എന്നാല്‍ സംസ്ഥാനത്തു സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും ചീമേനിക്കാരുടെ ആവശ്യം മാത്രം നടന്നു കിട്ടിയില്ല.
മലയോര പ്രദേശങ്ങളെ പയ്യന്നൂര്‍, ചെറുവത്തൂര്‍ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനവാണിജ്യ കേന്ദ്രമാണ് ചീമേനി ടൗണ്‍. ടൗണിലെത്തുന്ന യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രാഥമിക സൗകര്യമൊരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പള്ളിപ്പാറ, പൊതാവൂര്‍ , കൊന്നക്കാട്, ചെറുപുഴ, പെരിങ്ങോം, പയ്യന്നൂര്‍, ചെറുവത്തൂര്‍, കയ്യൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കായി ദിവസേന നൂറു കണക്കിന് ബസുകള്‍ ഇവിടെ നിന്നും സര്‍വ്വീസ് നടത്തുന്നുണ്ട്. കൂടാതെ 50 ഓളം ഓട്ടോറിക്ഷ, 10 ഓളം ജീപ്പ്, ടെമ്പോ തുടങ്ങിയവയും ടൗണില്‍ പാര്‍ക്ക് ചെയ്ത് സര്‍വ്വീസ് നടത്തുന്നു.
ഇത്രയേറെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്കിടയാക്കാറുണ്ട്. പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയെടുക്കാവുന്ന ഐ.ടി. പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ചീമേനി ടൗണിനെ ആശ്രയിക്കേണ്ടി വരും. നിലവില്‍ എന്‍ജിനിയറിംഗ് കോളജ്, ഐ.എച്ച്.ആര്‍.ഡി കോളേജ്, ഗവണ്‍മെന്റ് ഐ.ടി.ഐ, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങിയവയിലായി പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സ്ഥാപനത്തിലേക്കെത്താന്‍ ആശ്രയിക്കുന്നതും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന ചീമേനി ടൗണിനെയാണ്.
പഞ്ചായത്ത്, വില്ലേജ്, കൃഷി വകുപ്പ് തുടങ്ങിയവയുടെ ഓഫിസുകള്‍, ബേങ്കുകള്‍, സര്‍ക്കാര്‍, സ്വകാര്യ ക്ലിനിക്കുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്ക് ദിനംപ്രതി എത്തുന്ന ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ കാത്ത് നില്‍ക്കാന്‍ ആകെയുള്ളത് പഞ്ചായത്ത് വകയായി കെട്ടിയ ചെറിയ രണ്ടു കാത്തിരിപ്പ് കേന്ദ്രങ്ങളാണ്. ഇവിടങ്ങളിലാകട്ടെ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വ്വഹിക്കാനുള്ള പൊതു ശൗചാലയവുമില്ല.
പൊതുജന ങ്ങളുടെ പ്രധാന ആവശ്യമായ ബസ് സ്റ്റാന്റും പൊതുകക്കൂസും നിര്‍മ്മിക്കാനാവശ്യമായ സ്ഥലമില്ലാത്തതാണ് ടൗണ്‍ വികസനത്തിന് തടസമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ടൗണിനടുത്തായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴില്‍ ധാരാളം സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്.
അതില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ച് നല്‍കിയാല്‍ നിര്‍മാണം നടത്താന്‍ ഒരുക്കമാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇതിനായി പലതവണ ബന്ധപ്പെട്ടവര്‍ അപേക്ഷ നല്‍കി സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയെങ്കിലും ഇതുവരെ അനുകൂലമായ തീരുമാനത്തിലെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."