പടന്ന തോട്ടുകര പാലം ഡിസംബറില്‍ നിര്‍മാണം ആരംഭിക്കും
തൃക്കരിപ്പൂര്‍: പടന്ന തോട്ടുകര പാലം ഡിസംബറില്‍ നിര്‍മാണം ആരംഭിക്കും. 2010 ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് മലബാര്‍ പക്കേജില്‍ ഉള്‍പെടുത്തി പടന്നയെ പിലിക്കോട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതിനുളള തോട്ടുകര പാലത്തിന് നടപടി സ്വീകരിച്ചത്. അന്നത്തെ സര്‍ക്കാറിന്റെ കാലത്ത് തന്നെ ഭരണാനുമതിയും കരാര്‍ നടപടിയും പൂര്‍ത്തിയാക്കി.
മൂസ ഹാജി മുക്കില്‍ നിന്നും പാലം സൈറ്റിലേക്കുളള മൂന്ന് മീറ്റര്‍ വീതിയുളള പഞ്ചായത്ത് റോഡ് നവീകരിച്ച് ആറ് മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡാക്കാനാണ് എസ്റ്റിമേറ്റിലുണ്ടായിരുന്നത്.
റോഡ് നവീകരണത്തിനായി സ്ഥലം വിട്ട് നല്കാന് പരിസരവാസികള്‍ തയ്യാറാവാതെ വന്നതോടെ നിര്‍മ്മാണം അഞ്ച് വര്‍ഷത്തോളം അനന്തമായി നീണ്ടു.
ജനപ്രതിനിധികളും നാറ്റുകാരും സ്ഥലം ഉടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്ഥലം വിട്ട് നല്കാന് ഉടമകള്‍ തയ്യാറായത്.
എട്ട് കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന പാലം കാസര്‍ക്കോട് ചട്ടഞ്ചാല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. 65 മീറ്റര്‍ നീളത്തില്‍ തോട്ടുകര ബാലന് പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന് നാല് തൂണും മൂന്ന് സ്പാനുമാണുള്ളത്.
സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന മുറക്ക് ഡിസംബറില്‍ പ്രവര്‍ത്തി ആരംഭിക്കും. നിര്‍മ്മാണം ആരംഭിക്കുന്ന തോട്ട് കര പാലം സൈറ്റ് എം രാജ ഗോപാലന് എം എല്‍ എ സന്ദര്‍ശിച്ചു. ടെന്‍ഡര്‍ അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് വേഗത്തില്‍ ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം എല്‍ എ ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."