കെട്ടിട നിര്‍മാണം തുടങ്ങിയില്ല; കരാറുകാരന് പിന്മാറിയതായി സൂചന
പെരിയ: ഉദുമ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് സ്ഥിരം കെട്ടിട നിര്‍മാണ ജോലികള്‍ ആരംഭിച്ചില്ല. മൂന്നു വര്‍ഷം മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഈ കോളജിന്റെ പ്രവര്‍ത്തനം ഇപ്പോഴും താത്ക്കാലിക കെട്ടിടത്തിലാണ് നടന്നു വരുന്നത്.
കുണിയയിലെ ദേശീയപാതക്കരികിലെ പ്ലാന്റേഷന് കോര്പ്പറേഷന് ഉടമസ്ഥതയിലുള്ള ആറേക്കര്‍ സ്ഥലം കോളജ് കെട്ടിടം നിര്‍മ്മിക്കാനായി മൂന്നു വര്‍ഷം മുമ്പ് തന്നെ വിട്ടു കൊടുക്കാന്‍ സര്‍ക്കാറും,പ്ലാന്റേഷന് അധികൃതരും ധാരണയിലെത്തിയിരുന്നു. ഇതിന്റെ നടപടികര്‍മ്മങ്ങള്‍ പൂര്‍ത്തിയായെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നെന്നുണ്ടെങ്കിലും കോളജിന് സ്ഥിരം കെട്ടിടം പണിയാനുള്ള നടപടികള്‍ ഇപ്പോഴും ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുന്നതായാണ് സൂചന.
ഇതിന് വേണ്ടി എം.എല്‍.എ ഫണ്ടില്‍ നിന്നും അഞ്ചു കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായെങ്കിലും കെട്ടിട നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിട്ടില്ല. അതേ സമയം ഇതിന്റെ കരാര്‍ ഏറ്റെടുത്ത ആള് പ്രസ്തുത ജോലിയില്‍ നിന്നും പിന്മാറിയതായി സൂചനയുണ്ട്. കരാര്‍ നല്കുമ്പോള് ഉണ്ടായിരുന്ന ജോലിയില്‍ ചില മാറ്റങ്ങള്‍ വരുത്തി ജോലി ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കരാറുകാരന് ജോലിയില്‍ നിന്നും ഒഴിവായതെന്നാണ് സൂചന. കോളജിന് വേണ്ടിയുള്ള സ്ഥിരം കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും തങ്ങള്‍ക്കറിയില്ലെന്ന് പറഞ്ഞൊഴിയുകയാണ് അധികൃതരില്‍ പലരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."