പഠനമുന്നേറ്റത്തിനു പിലിക്കോട് പ്രത്യേക പദ്ധതി
കാലിക്കടവ്: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ പഠന മുന്നേറ്റത്തിനായി പിലിക്കോട് പഞ്ചായത്തില്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. 3 മുതല്‍ 7 വരെ ക്ലാസുകളില്‍ മലയാളം, ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം. പരിശീലന മൊഡ്യൂളുകള്‍ പഞ്ചായത്ത് നല്‍കും. കേരളപ്പിറവി ദിനത്തില്‍ പദ്ധതിക്ക് തുടക്കം കുറിക്കും. പഠന സഹായം ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് ഈ മാസം 19 നുള്ളില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറണം. വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എല്‍.പി, യു.പി വിഭാഗം അധ്യാപകര്‍ക്കുള്ള ഏകദിന ഇംഗ്ലീഷ് പരിശീലനം നവംബര്‍ 12 ന് ചന്തേര ഗവ.യു.പി സ്‌കൂളില്‍ നടക്കും. കുട്ടികളുടെ പഞ്ചായത്ത് തല പാര്‍ലിമെന്റ് ശിശുദിനത്തില്‍ ഉച്ചക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്തുഹാളില്‍ ചേരാനും തീരുമാനമായി. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഭരണപക്ഷവും കുട്ടികള്‍ പ്രതിപക്ഷവുമായാണ് പാര്‍ലമെന്റ് ചേരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."