ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിച്ച കാലഘട്ടം: ഗവര്‍ണര്‍
പറവൂര്‍: ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ച കാലഘട്ടമാണ് നിലനില്‍ക്കുന്നതെന്ന് കേരള ഗവര്‍ണര്‍ പി സദാശിവം അഭിപ്രായപ്പെട്ടു. ആത്മീയതയും ഭൗതികതയും ഒരേ രീതിയില്‍ കാത്തുസൂക്ഷിച്ച ഗുരുവിന്റെ ഫിലോസഫി ലോകത്തിനുതന്നെ വലിയ മാതൃകയാണെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ആഗോളസമ്മേളനത്തിന്റെ മുന്നോടിയായി പറവൂര്‍ രംഗനാഥ് ഓഡിറ്റോറിയത്തില്‍ നടന്ന ശ്രീനാരായണ ദേശീയകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍ പി സദാശിവം.
ശ്രീനാരായണഗുരുദേവ ആത്മീയസമ്മേളനവും ആരാധനയുടെ ആഗോള പ്രഖ്യാപനവും കേന്ദ്ര മാതൃശിശു ക്ഷേമകാര്യ സഹമന്ത്രി കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു.വി.ഡി സതീശന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി ഡി. ജി.പി ലോക്‌നാഥ് ബെഹ്‌റ പ്രൊഫ. റിച്ചാര്‍ഡ്‌ഹേ എം.പി, ഐ.എന്‍.എസ് പ്രസിഡന്റ് പി.വി ചന്ദ്രന്‍, ഔഷധി ചെയര്‍മാന്‍ കെ.ആര്‍ വിശ്വംഭരന്‍ സംസാരിച്ചു. നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതവാര്‍ഷിക പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഡോ.ജി അരവിന്ദന്‍ ആമുഖപ്രസംഗം നടത്തി. എസ്.എന്‍.ജി മിഷന്‍ ദേശിയ ചെയര്‍മാന്‍ ഡോ.ആര്‍ ബാലശങ്കര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ പി രാജീവ്, പാണക്കാട് സയ്യിദ് മുനവര്‍അലി ശിഹാബ് തങ്ങള്‍, മുന്‍ ഡി. ജി.പി വി.ആര്‍ രാജീവന്‍, സച്ചിദാനന്ദ സ്വാമികള്‍, ഡോ.എം.എസ് ഫൈസല്‍ഖാന്‍, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."