ഹൈക്കോടതി പരിസരത്ത് മാധ്യമങ്ങള്ക്കെതിരേ പോസ്റ്ററുകള്‍
കൊച്ചി: ഹൈക്കോടതി പരിസരത്തെ ചുവരുകളില്‍ മാധ്യമസ്വാതന്ത്ര്യത്തിനെതിരേ ഇന്നലെ പോസ്റ്ററുകള്‍ പ്രത്യക്ഷ്യപ്പെട്ടു. തിരിച്ചറിവ് സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
'മാധ്യമസ്വാതന്ത്ര്യം- മണ്ണാംകട്ട, കേരളത്തിലെ മാധ്യമങ്ങള്‍ ചീമുട്ടയ്ക്ക് തുല്യം' എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. കോടതികള്‍ മാധ്യമങ്ങള്‍ ഭരിക്കേണ്ട എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററില്‍ 'ഈശ്വരന്റെ തലയില്‍ വരെ കസേരയിട്ടിരിക്കാന്‍ അവകാശമുള്ളവരാണോ മാധ്യമപ്രവര്‍ത്തകര്‍' തുടങ്ങിയ നിരവധി ചോദ്യങ്ങളും പോസ്റ്ററിലുണ്ട്.
കോടതികളില്‍ മാധ്യമ അജന്‍ഡ നടപ്പാക്കാതിരിക്കാന്‍ കക്ഷികള്‍ അഭിഭാഷകരോടൊപ്പം അണിചേരുക എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ അഭിഭാഷകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയതിനുശേഷമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."