HOME
DETAILS
MAL
സൗമ്യ വധക്കേസ്: റിവ്യൂ ഹരജികളില്‍ ഇന്ന് വാദം
backup
October 17 2016 | 01:10 AM
ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരേ നല്‍കിയ റിവ്യൂ ഹരജികളില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ ഹരജികള്‍ ഈ മാസം എട്ടിന് പരിഗണിച്ചിരുന്നു. ഗോവിന്ദച്ചാമിക്ക് കൊലക്കുറ്റം ചുമത്താന്‍ എന്ത് പുതിയ തെളിവുകളാണ് ഉള്ളതെന്നും പുതിയ തെളിവുകള്‍ ഇല്ലാതെയാണോ പുന:പരിശോധനാ ഹരജി നല്‍കിയതെന്നും കോടതി ചോദിച്ചിരുന്നു.
കേസ് വിശദമായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിനും സൗമ്യയുടെ അമ്മയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ അറിയിച്ചത് പ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."