തലശേരി, നാദാപുരം മണ്ഡലങ്ങളില്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട ഹരജികള്‍ തള്ളി
കൊച്ചി: തലശേരി, നാദാപുരം മണ്ഡലങ്ങളില്‍ വോട്ടവകാശം വിനിയോഗിക്കുവാന്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്, പി.വി ആശ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്.
ഹരജി പരിഗണിക്കവെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കോടതിയെ അറിയിക്കുകയായിരുന്നു. പ്രശ്നബാധിത ബൂത്തുകള്‍ കണ്ടെത്താന്‍ നടപടി സ്വീകരിച്ചു.
ആവശ്യത്തിന് പൊലിസ്സേനയെ നിയമിച്ചുവെന്നും ചില സ്ഥലങ്ങളില്‍ വെബ്കാസ്റ്റിങിനും മറ്റ് ചിലയിടത്ത് വീഡിയോ കവറേജിനും സൗകര്യം ഏര്‍പ്പെടുത്തിയെന്നും കമ്മിഷന് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം.
കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വോട്ടിങ് തടസപ്പെടുത്തുന്നത് തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നാദാപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി.കെ രാജന് മാസ്റ്ററാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ച് തലശേരിയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനു പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടു അഡ്വ. ഷിഹാബുദ്ദീന് നല്കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."