ഏതുപക്ഷമായാലും അഴിമതി വച്ചുപൊറുപ്പിക്കില്ല: മന്ത്രി ബാലന്‍
കോഴിക്കോട്: ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എ.കെ ബാലന്‍. അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാരിന് രണ്ടുകണ്ണില്ല. ഒറ്റക്കണ്ണാണുള്ളത്. ഇത് ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്.
വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സമീപനം ശരിയായ രീതിയിലല്ല. വഴിവിട്ട നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരേ നിര്‍ദാക്ഷിണ്യം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.വി ബാബുരാജ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി പുകഴേന്തി, സംസ്ഥാന ഉപദേശക സമിതി അംഗം വി.ടി സുരേന്ദ്രന്‍, എം.എം ശ്രീധരന്‍, കിര്‍ത്താഡ്‌സ് ഡയറക്ടര്‍ ഡോ.എസ് ബിന്ദു, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എം.പി. സജിത് എന്നിവര്‍ സംസാരിച്ചു.
അഭിഭാഷകരെ നിയന്ത്രിക്കാന്‍
ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യം
കോഴിക്കോട്: കോടതിവളപ്പില്‍ പ്രശ്‌നമുണ്ടായാല്‍ അത് തീര്‍പ്പാക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയണമെന്ന് നിയമമന്ത്രി എ.കെ ബാലന്‍. അഭിഭാഷകരെ നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യമാണ്. ഒരു പഞ്ചായത്തിലെ പ്രശ്‌നം തീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന് കഴിയും. നിയമനിര്‍മാണ സഭയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ പരിഹരിക്കാം. കോടതിവളപ്പിലെ പ്രശ്‌നം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായിതുടരുന്നത് ഗൗരവകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."