HOME
DETAILS
MAL
ബാര്‍ ലൈസന്‍സ് അഴിമതി: വിജിലന്‍സ് കെ.ബാബുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
backup
October 17 2016 | 03:10 AM
കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ബാബുവിനെതിരേ ത്വരിതപരിശോധന നടത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. ത്വരിതപരിശോധനയില്‍ ബാബു നല്കിയ മൊഴിയിലെ വിശദീകരണം തൃപ്തീകരമല്ലെന്ന് കാണിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യവസായി വി.എം രാധാകൃഷ്ണന് നല്കിയ പരാതിയിലാണ് നടപടി. ഇന്ന് എറണാകുളം വിജിലന്‍സില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."