HOME
DETAILS
MAL
മുത്വലാഖ്: സര്‍ക്കാറിന് വ്യക്തതയുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി
backup
October 17 2016 | 03:10 AM
ന്യൂഡല്‍ഹി: മുത്വലാഖിനെക്കുറിച്ച് സര്‍ക്കാറിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വ്യക്തിനിയമം ഭരണഘടനാനുസൃതവും ലിംഗസമത്വം പാലിക്കുന്നതും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതായിരിക്കണമെന്നും ജെയ്റ്റ്‌ലി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിലപാടുകള്‍ ഈ സര്‍ക്കാറിനുണ്ട്. ഭരണ ഘടന വിഭാവനം ചെയ്യുന്ന സമത്വത്തേയും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തേയും മാനദണ്ഡമാക്കിയാകും മുത്വലാഖിനെ സമീപിക്കുക. ഇതുതന്നെയായിരിക്കും മറ്റെല്ലാ വ്യക്തി നിയമങ്ങള്‍ക്കും ബാധകമായിരിക്കുകയെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."